Saturday, May 30, 2020

ഓൺലൈൻ ക്ലാസ്സ്‌ അപ്ഡേറ്റ്സ്


Victers ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ഓൺലൈൻ ക്ളാസ്സുകളെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ ലിങ്ക് നൽകിയിട്ടുള്ള വീഡിയോ കാണുക.

https://youtu.be/91VUbg1B4ks

ഹെൽപ് വീഡിയോ

Kite വിക്ടേർസ് ചാനൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി👇🏻👇🏻👇🏻
https://play.google.com/store/apps/details?id=com.kite.victers

ഓൺലൈൻ ക്ലാസുകൾ ജൂൺ 1ന് തുടങ്ങുന്നു


Victers ചാനലിൽ ഓൺലൈൻ ക്ലാസുകൾ  തുടങ്ങുന്നു. ഷെഡ്യൂൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ക്ലാസ്സ്‌ ഷെഡ്യൂൾ


Thursday, May 28, 2020

സെന്റ് മൈക്കിൾസ് ഓൺലൈൻ അഡ്മിഷൻ ഫോം

സെന്റ് മൈക്കിൾസ് ഓൺലൈൻ അഡ്മിഷൻ  മെയ്‌ 18ന് ആരംഭിച്ചു. അഡ്മിഷൻ പ്രോസസ്സ് തുടരുന്നു.  ഫോം പൂരിപ്പിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

അഡ്മിഷൻ ഫോം

മികവിന്റെ, സർഗാത്മകതയുടെ  സരസ്വതീക്ഷേത്രത്തിലേക്ക് പുത്തൻകൂട്ടുകാർക്ക് സ്വാഗതം..

കോവിഡിന്റെ കാർമേഘങ്ങൾ പെയ്തൊഴിയുമ്പോൾ ,അക്ഷരോദ്യാനങ്ങൾ പുതുവസന്തത്തിന് ഒരുങ്ങിത്തുടങ്ങും... മരച്ചില്ലകളിൽ പുത്തൻ പ്രതീക്ഷകളുടെ പച്ചപ്പ് പ്രതിധ്വനിക്കും..... ഒരേ മരമാണെങ്കിലും ഓരോ വർഷവും പുഷ്പിക്കുമ്പോഴും, മരത്തിനും അതിലെ ചില്ലകൾക്കും ഇലകൾക്കുമെല്ലാം പുതുമയുണ്ടാകും..... പുതുമതേടി, ശലഭച്ചിറകുകളുമായി ഈ സ്നേഹവാടിയിലേക്ക് പറന്നെത്തുന്ന കൂട്ടുകാരേയും കാത്തിരിക്കുകയാണ് സെന്റ്.മൈക്കിൾസ് എന്ന അക്ഷരോദ്യാനവും....

അറിവിന്റെ ഔന്നത്യത്തിലേക്കും, തിരിച്ചറിവിന്റെ വിശാലതയിലേക്കും ,നന്മയുടെ നൈർമല്യത്തിലേക്കും കരംപിടിച്ചുയർത്താൻ ..... തലമുറകളുടെ ശില്പിയായ ഈ വിദ്യാലയം നിങ്ങളെ സ്വാഗതം ചെയ്യുന്നു....

പുത്തൻ അധ്യയനവർഷത്തിലേക്ക് ....
പുതിയ പ്രതീക്ഷകളിലേക്ക് .....
ജന്മനിയോഗങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ചുവടുവയ്പിലേക്ക് ....


SPC  കേഡറ്റ്സിന്റെ സേവനം SSLC പരീക്ഷയുടെ നടത്തിപ്പിലും - ഒരു കോവിഡ് കാല ദൃശ്യം 




വിദ്യാലങ്ങൾ അറിവുപകരുന്ന സ്ഥലങ്ങൾ മാത്രമല്ല, വ്യക്തികളെ രൂപപ്പെടുത്തുന്ന ഇടങ്ങൾ കൂടിയാണ്... ഉത്തരവാദിത്തബോധവും അച്ചടക്കവുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുവാനായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന 'സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പദ്ധതി'യുടെ ലക്ഷ്യങ്ങളിലൊന്ന് സേവനസന്നദ്ധതയാണ് ....കോവിഡ്ഭീതി ലോകമെങ്ങും വ്യാപിക്കുമ്പോൾ ...ഭീതിരഹിതമായ മനസോടെ പരീക്ഷയെ നേരിടാൻ ... പ്രിയകൂട്ടുകാർക്ക് സാനിറ്റൈസറും മാസ് കും നൽകി സുരക്ഷാ പാഠങ്ങൾ പകർന്നു നൽകിയ ....
 SPC എന്ന സന്നദ്ധ സേനയിലെ അംഗങ്ങൾ.....

കരുതലിൻ കരവുമായ് സെന്റ് മൈക്കിൾസ്

കരുതലിൻ കരവുമായ് സെന്റ് മൈക്കിൾസ്- പല വ്യെഞ്ജന കിറ്റ് വിതരണം.

കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച അരക്ഷിതത്വത്തിൽ ... ഇളംകാറ്റിൽപ്പോലും ജീവിതം പാറിപ്പറന്നു പോകുമെന്ന് ഭയപ്പെട്ടിരുന്നവർക്ക് ...
കരുണയുടെ കറുകനാമ്പുകൾകൊണ്ട് സാന്ത്വനമേകുവാൻ.... പാഠപുസ്തകങ്ങളിലെ അക്ഷരക്കൂട്ടങ്ങൾക്ക് അപ്പുറത്തേക്ക് നന്മയുടെ വെള്ളിവെളിച്ചം പകരുവാൻ .... പങ്കുവയ്ക്കലിന്റെ ആശ്വാസമൊഴികളുമായി സെന്റ് മൈക്കിൾസ് .....


അകലം പാലിക്കാം - സുരക്ഷയ്ക്കായി...
ഈ സ്നേഹച്ചങ്ങല മുറിയാതെ....




Wednesday, November 27, 2013

GOLDEN JUBILEE CELEBRATIONS 2013 - 14

സെന്റ്.മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി...